അഴീക്കോട്ട് തര്‍ക്കം; വോട്ടെണ്ണല്‍ നിര്ത്തികെഎം ഷാജി പിന്നില്‍
കണ്ണൂര്‍:മുസ്ലിംലീഗ് നേതാവ് കെഎം ഷാജി മത്സരിക്കുന്ന അഴീക്കോട്ട് തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് വോട്ടെണ്ണല്‍ നിര്‍ത്തിയത്. രാവിലെ പത്തു മണിയിലെ കണക്കുപ്രകാരം ഇടത് സ്ഥാനാര്‍ത്ഥി കെവി സുമേഷ് 33 വോട്ടിന് മണ്ഡലത്തില്‍ മുമ്പിലാണ്. ജില്ലയിലെ 11 മണ്ഡലത്തില്‍ ഒമ്പതിടത്ത് എല്‍ഡിഎഫ് മുമ്പിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന ധര്‍മ്മടത്ത് മുവ്വായിരത്തിലേറെ വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുമ്പിലാണ്. പയ്യന്നൂരില്‍ എണ്ണായിരത്തിലേറെ വോട്ടുകള്‍ക്ക് സിപിഎം മുമ്പിലാണ്. കല്യാശ്ശേരിയില്‍ 6166 വോട്ടിന് സിപിഎം മുമ്പിലാണ്. കണ്ണൂരില്‍ 787 വോട്ടിന് യുഡിഎഫ് ലീഡ് ചെയ്യുന്നു. ഇരിക്കൂരിലും യുഡിഎഫാണ് മുമ്പില്‍. 757 വോട്ടിന്റെ ഭൂരിപക്ഷമാണ് മുന്നണിക്കുള്ളത്. കൂത്തുപറമ്പിലും മട്ടന്നൂരിലും എണ്ണായിരത്തിലേറെ വോട്ടുകള്‍ക്ക് ഇടതു മു്ന്നണി മുമ്പിലാണ്