ബംഗാളില്‍ കനത്ത പോരാട്ടം: അസമില്‍ ബി.ജെ.പി. മുന്നേറ്റം
കൊല്‍ക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യ എതിരാളികളായ ബി.ജെ.പിയും ഇഞ്ചോടിഞ്ച് മത്സരമാണ് ദൃശ്യമാകുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് 116 സീറ്റുകളിലും ബിജെപി 108 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഇടത്-കോണ്‍ഗ്രസ് സഖ്യം മൂന്നിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
നന്ദിഗ്രാമില്‍ ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയാണ് മുന്നിലുള്ളത്.
അസമില്‍ ആദ്യ ഫലസൂചനകളനുസരിച്ച് ബിജെപിക്ക് മികച്ച ലീഡുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് 45 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. 25 സീറ്റുകളിലാണ് കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നത്.