മഞ്ചേശ്വരത്ത് എ കെ എം അഷ്റഫ് മുന്നില്‍;
കാസർകോട് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ
കാസർകോട് :കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും രണ്ട് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫുമാണ് മുന്നേറുന്നത്.
മഞ്ചേശ്വരം- യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് മുന്നില്‍
കാസര്‍ഗോഡ്- യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് മുന്നില്‍
ഉദുമ- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി.എച്ച് കുഞ്ഞമ്പു മുന്നില്‍
കാഞ്ഞങ്ങാട്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരന് മുന്നില്‍
തൃക്കരിപ്പൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. രാജഗോപാലന്‍ മുന്നില്‍