കോഴിക്കോട്ട് എല്‍ഡിഎഫിന്റെ ആധിപത്യം; എംകെ മുനീറും പിന്നില്‍
കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും എല്‍ഡിഎഫ് മുമ്പില്‍. തിരുവമ്പാടി, ബാലുശ്ശേരി, വടകര, കുന്നമംഗലം എന്നിവിടങ്ങളില്‍ മാത്രമാണ് യുഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്. ഒമ്പതര വരെയുള്ള കണക്കുകള്‍ പ്രകാരം കൊടുവള്ളിയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ പിന്നിലാണ്. തിരുവമ്പാടിയില്‍ എഴുനൂറോളം വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുമ്പില്‍ ഗ്ലാമര്‍ പോരാട്ടം നടന്ന ബാലുശ്ശേരിയില്‍ നടന് ധര്മജന് ബോള്‍ഗാട്ടി മുമ്പിലാണ്. പേരാമ്പ്രയില്‍ ലീഗ് സ്ഥാനാര്‍ത്ഥി 240 വോട്ടിന് പിന്നിലാണ്. നാദാപുരത്ത് എല്‍ഡിഎഫ് 143 വോട്ടുമായി ലീഡ് ചെയ്യുന്നു. കുറ്റ്യാടിയില്‍ സിറ്റിങ് എംഎല്‍എ പാറക്കല്‍ അബ്ദുല്ല 266 വോട്ടിന് പിന്നിലാണ്. സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തില്‍ 168 സീറ്റിന് പിന്നിലാണ്. നോര്‍ത്തില്‍ 118 വോട്ടിന് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ലീഡ് ചെയ്യുന്നു. കെകെ രമ മത്സരിക്കുന്ന വടകരയില്‍ 1733 വോട്ടിന്റെ ലീഡാണ് യുഡിഎഫിനുള്ളത്.