തവനൂരില്‍ ലീഡെടുത്ത് ഫിറോസ് കുന്നംപറമ്പില്‍: ലീഡ് 150 കടന്നു
മലപ്പുറം:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോള്‍ തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് എടുക്കുന്നു. തപാല്‍വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ കെടി ജലീലിനേക്കാള്‍ 150 വോട്ടിന്റെ ലീഡാണ് ഫിറോസ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. കെടി ജലീലാണ് ആദ്യം മുന്നിട്ട് നിന്നിരുന്നത്. പിന്നീട് ഫിറോസ് ലീഡ് പിടിക്കുകയായിരുന്നു.
അതിനിടെ
വടകരയില്‍ 100 കടന്ന് കെ.കെ രമ
കടുത്ത മത്സരം നടക്കുന്ന വടകരയില്‍ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമയുടെ ലീഡ് 100 കടന്നിരിക്കുകയാണ്. ഇടത് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെക്കാള്‍ 102 വോട്ടുകള്‍ക്കാണ് രമ ലീഡ് ചെയ്യുന്നത്. സര്‍വേകള്‍ മനയത്ത് ചന്ദ്രനൊപ്പമായിരുന്നെങ്കിലും ആദ്യഫല സൂചനകള്‍ രമക്കൊപ്പമാണ്. കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. യു.ഡി.എഫ് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലങ്ങളിലൊന്നും. എന്നാല്‍ കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്നു എല്‍.ജെ.ഡി ഇത്തവണ എല്‍.ഡി.എഫിലാണ് എന്നതാണ് ഇവിടുത്തെ നിര്‍ണായക രാഷ്ട്രീയ മാറ്റം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കെ.മുരളീധരന് എം.പിയുടെ തിളക്കമാര്‍ന്ന വിജയവും യു.ഡി.എഫിന് പ്രതീക്ഷയേകുന്നുണ്ട്.
ഏറെ ചര്‍ച്ചകള്‍ക്കും വഴിത്തിരിവുകള്‍ക്കും ശേഷമാണ് വടകരയില്‍ രമ സ്ഥാനാര്‍ഥിയാകുന്നത്. മത്സരിക്കാനില്ലെന്നായിരുന്നു രമ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കുന്നില്ലെങ്കില്‍ വടകര തിരിച്ചെടുക്കുകയാണെന്നായിരുന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇതോടെയാണ് രമയെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്.എം.പി തീരുമാനിച്ചത്