ആദ്യഫല സൂചന വന്നു തുടങ്ങി: എൽഡിഎഫ് മുന്നിൽ, പിന്നാലെ യുഡിഎഫ്
തിരുവനന്തപുരം: അത്യന്തം ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ കേരള രാഷ്ട്രീയം കടന്നു പോകുമ്പോൾ ആദ്യ ഫലസൂചന വന്നു കഴിഞ്ഞു. കോഴിക്കോട് പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ എൽഡിഎഫ് ആണ് മുന്നിൽ. വൈക്കത്തും കരുനാഗപ്പള്ളിയിലും എൽഡിഎഫ് മുന്നിലാണ്. എല്ലാവരും ഉറ്റുനോക്കുന്ന പാലായിൽ ജോസ് മാണിയാണ് മുന്നേറുന്നത്. എന്നാൽ മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നേറ്റമാണ് ആദ്യ നിമിഷങ്ങളിൽ കാണുന്നത്.