അന്തിമഫലത്തിന് കാതോര്‍ത്ത് കേരളം; ആദ്യഫലസൂചനകള്‍ എട്ടരയോടെ
തിരുവനന്തപുരം:സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി.രാവിലെ എട്ടരയോടെ ആദ്യഫലസൂചനകള്‍ വന്നുതുടങ്ങും.
എട്ടുമണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി 4000 മുതല്‍ 5000 വരെ തപാല്‍ വോട്ടുകളുണ്ട്.
ഇവയെണ്ണാന്‍ അഞ്ച് മുതല്‍ എട്ട് വരെ മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും.
15ാം നിയമസഭയിലേക്ക് 957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്.
കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സംസ്ഥാനത്ത് വിജയാഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവുണ്ട്.