ആർടിപിസിആർ നിരക്ക് കുറച്ചത് പഠനശേഷം, പരിശോധന നടത്താത്ത ലാബുകൾക്കെതിരെ നിയമനടപടിയെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്കുകൾ കുറച്ചത് വിശദമായ പഠന ശേഷമാണ്. ഒരാൾക്ക് ഏതാണ്ട് 240 രൂപയോളമാണ് ചിലവ് വരികയെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. ടെസ്റ്റ് നടത്തുവർക്കുളള അധ്വാനവും ചേർത്താണ് ഈ നിരക്ക്. ആർടിപിസിആർ പരിശോധന നടത്തില്ലെന്ന് നിലപാടെടുക്കുന്ന ലാബുകൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.