റഷ്യയിൽ നിന്ന് സ്പുടിനിക് എത്തി, രാജ്യത്ത് ഇനി കൊവിഡ് പ്രതിരോധം സുഗമമാകുമെന്ന് പ്രതീക്ഷ
ന്യൂഡൽഹി: പ്രതീക്ഷയുടെ പ്രകാശവുമായി റഷ്യയിൽ നിന്ന് സ്പുടിനിക് വാക്സിൻ എത്തി. മോസ്കോയിൽ നിന്ന് 150,000 ഡോസ് വാക്സിനുകളാണ് ഹൈദരാബാദിൽ എത്തിയത്. ഇതുകൂടാതെ മൂന്ന് മില്യൺ ഡോസ് വാക്സിനുകൾ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നൽകും.ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടർമാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്പുടിനിക് കൈമാറുക. വാക്സിനേഷന് മുമ്പായി സെൻട്രൽ ഡ്രഗ്സ് അതോറിറ്റിയുടെ അനുമതി ഡോ. റെഡ്ഡീസ് നേടേണ്ടതായിട്ടുണ്ട്.കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്പുടിനിക് എന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോൺ വഴി നടത്തിയ ദീർഘസമയ ചർച്ചകൾക്ക് ശേഷമാണ് സ്പുടിനിക് ഇന്ത്യയിൽ എത്തിക്കാൻ തീരുമാനമായത്.