സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമെങ്കില്‍ പ്രഖ്യാപിക്കും : കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ ലോക്ക്ഡൗണിന് സമാന നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആവശ്യമെങ്കില്‍ അപ്പോള്‍ പ്രഖ്യാപിക്കാമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് കൊറോണയുടെ ആദ്യ തരംഗം വൈകിയാണ് എത്തിയത്. വാക്സിന് കിട്ടാത്തത് വലിയ പ്രശ്നമാണ്. വാക്സിന് കിട്ടിയാല്‍ രോഗം വരാത്ത 89 ശതമാനം ആളുകളെയും രക്ഷിക്കാനാകും. 1.5 കോടി വാക്സിന് കേരളത്തിനാവശ്യമായുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഉള്ളത് മൂന്ന് മുതല്‍ നാല് ലക്ഷം ഡോസുകള്‍ മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നാളെ നടക്കാനിരിക്കുന്ന വോട്ടെണ്ണലില്‍ വിജയ പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സര്‍ക്കാരാണ് എല്‍ഡിഎഫ് അതുകൊണ് തുടര്‍ഭരണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.