ഓക്സിജന്‍ ലഭിക്കാതെ ഡല്‍ഹിയിൽ ഡോക്ടര്‍ അടക്കം എട്ടു പേര്‍ക്ക് ദാരുണാന്ത്യം,എട്ടു പേരുടെ നില അതീവ ഗുരുതരം
ഡല്‍ഹി: കടുത്ത ഓക്സിജന്‍ ക്ഷാമം നിലനിക്കുന്ന ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു ലഭിക്കാതെ ദുരന്തം. ബത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെടെ എട്ടു പേരാണ് ഓക്സിജന്‍ ലഭിക്കാതെ മരണമടഞ്ഞത് .
ശനിയാഴ്ച ഉച്ചയ്ക്ക് 12നും ഒന്നരയ്ക്കും ഇടയിലാണ് മരണം സംഭവിച്ചത്. ആശുപത്രിയിലെ ഓക്സിജന്‍ വിതരണം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ 327 കോവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 48 പേര് ഐസിയുവിലാണ്. എട്ടു പേരുടെ നില അതീവ ഗുരുതരവുമാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി .
രാജ്യ തലസ്ഥാനത്ത് ഓക്സിജന്‍ ലഭിക്കാതെ മരണ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും ആശങ്ക പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ എല്ലാ ആശുപത്രികളും ഏപ്രില്‍ ഒന്നു മുതലുള്ള ചികിത്സാ വിവരങ്ങള്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി .