ഉദുമ ആരെ തുണക്കും?
മണ്ഡലത്തിലെ പലയിടത്തും പന്തയം മുറുകി
ആയിരം മുതൽ ലക്ഷം രൂപ വരെ പന്തയം
ഉദുമ: ആര് വാഴും ആര് വീഴും ഉദുമയിൽ എന്നത് ണ് മണ്ഡലത്തിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ച ‘
കാസര്‍കോട് ജില്ലയില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന നിയമസഭാമണ്ഡലമാണ് ഉദുമ.
മൂന്നരപതിറ്റാണ്ടായി എല്‍ഡിഎഫ് കൈവശം വെക്കുന്ന മണ്ഡലത്തില്‍ ഇത്തവണ വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പുവും
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ബാലകൃഷ്ണന് പെരിയയും തമ്മില്‍ ആണ് ഇവിടെ നേര്‍ക്കുനേര്‍ പോരാട്ടം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എ വേലായുധനും ജനവിധി തേടുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ കുഞ്ഞിരാമന് 3700 ഓളം വോട്ടുകള്‍ക്ക് ആണ് ഇവിടെ കോണ്‍ഗ്രസിലെ കരുത്തനായ കെ സുധാകരനെ പരാജയപ്പെടുത്തിയത്. ഇത്തവണ പോരാട്ടം ശക്തമാണ് എന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍.
നാളെ രാവിലെ പത്തു മണിയോടുകൂടി ആരാകും ഉദുമയിലെ വിജയി എന്ന കാര്യത്തില്‍ തീരുമാനമാകും അതിനിടെ
ഉദുമയിലെ പോരാട്ടത്തെ ചൊല്ലി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാര്‍ക്കിടയില്‍ പന്തയം മുറുകുകയാണ്. ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പന്തയം വച്ചിരിക്കുകയാണ് ചിലയാളുകള്‍. എങ്കിലും സി പി എം സീറ്റ് നിലനിർത്തുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം