തപാല്‍ വോട്ടുകളുടെ ബാഹുല്യം, വോട്ടെണ്ണല്‍ വൈകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ വോട്ടെണ്ണല്‍ ഫലമറിയാന്‍ വൈകും. നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും ആദ്യഫല സൂചനകള്‍ പത്തുമണിയോടെയെ പുറത്തുവരൂ. തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാന്‍ വൈകുന്നതിനാലാണ് ഫലം വൈകാന്‍ സാധ്യതയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
5,84,000 തപാല്‍ വോട്ടുകളാണ് ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ വിനിയോഗിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പുറമേ കോവിഡ് രോഗികളും 80 കഴിഞ്ഞവരും ഭിന്നശേഷിക്കാരും പോസ്റ്റല്‍ വോട്ടിനെ ആശ്രയിച്ചതോടെയാണ് ഇത്രയധികം വര്‍ധന.
വോട്ടെണ്ണല്‍ ഫലം തത്സമയം അറിയിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ആവിഷ്കരിച്ച ട്രന്‍ഡ് സോഫ്ട്വെയര് ഇത്തവണ ഉണ്ടായിരിക്കില്ല. എന്നാല്‍ ഫലം കൃത്യമായി അറിയിക്കും. അതിനുള്ള ശരിയായ പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്. കമ്മിഷന്റെ വെബ്സൈറ്റായ https://results.eci.gov.in ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് ഫലം ലഭ്യമാക്കും. കമ്മിഷന്റെ വോട്ടര്‍ ഹെല്പ്ലൈന് ആപ്പിലൂടെയും ഫലം അറിയാം. മാധ്യമങ്ങള്‍ക്കായി ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളില്‍ ട്രെന്‍ഡ് ടിവി വഴിയും വോട്ടെണ്ണല്‍ പുരോഗതിയും ഫലവും അറിയാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.