കരിച്ചേരിയിൽ മെയ് ദിന അനുസ്മരണം സംഘടിപ്പിച്ചു
പൊയിനാച്ചി: തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ഐക്യവും ഐക്യദാർഢ്യവും വളർത്തിയെടുക്കാൻ തൊഴിലാളി സമൂഹം മുന്നോട്ട് വരുമെന്ന് സി.ഐ ടി യു ജില്ലാ സെക്രട്ടറി പി മണി മോഹൻ പറഞ്ഞു. മെയ്ദിനാഘോഷത്തിൻ്റെ ഭാഗമായി കരിച്ചേരി പാലത്തിനു സമീപം നടന്ന അനുസ്മരണ പരിപാടി പി മണി മോഹൻ ഉദ്ഘാടനം ചെയ്തു.കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടോർ തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് പി.രാജൻ, കേരള റേഷൻ എംപ്ലോയിസ് യൂണിയൻ സി ഐ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.വി സുരേന്ദ്രൻ, നിർമ്മാണ തൊഴിലാളി യൂണിയൻ യൂണിറ്റ് വൈസ് പ്രസിഡൻ്റ് എം പ്രകാശൻ എന്നിവർ സംസാരിച്ചു