കാഞ്ഞങ്ങാടിന്റെ മരുമകൾ ഡോ. . അശ്വതി ശ്രീനിവാസൻ പാലക്കാട് അസി. കലക്ടർ
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാടിന്റെ മരുമകൾ ഇനി പാലക്കാട് അസിസ്റ്റന്റ് കലക്ടർ. ഡോ. അശ്വതി ശ്രീനിവാസാണ് അസി. കലക്ടറായി സ്ഥാനമേറ്റത്. ഹൊസ്ദുർഗ് വിനായക തീയേറ്ററിന് സമീപം താമസിക്കുന്ന പ്രവാസിയായ കുഞ്ഞിക്കണ്ണന്റെയും ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വിലാസിനിയുടെയും മകൻ കിരണിന്റെ ഭാര്യയാണ് അശ്വതി. 2019 ലാണ് സിവിൽ സർവീസസിൽ പ്രവേശനം ലഭിച്ചത്. എംബിബിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസി കഴിഞ്ഞാണ് സിവിൽ സർവീസ് രംഗത്തേക്ക് മാറണമെന്ന ആഗ്രഹിച്ചത്. രണ്ടുതവണ പരീക്ഷയെഴുതി. മൂന്നാം ശ്രമത്തിലാണ് ദേശീയതലത്തിൽ 40–ാം റാങ്കും സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടി. കൊല്ലം കടപ്പാക്കട സ്വദേശിനിയാണ്. കാസർകോട് കെഎസ്ഇബി റിട്ട. എൻജിനിയർ ശ്രീനിവാസന്റെയും സിപിസിആർഐ റിട്ട. ശാസ്ത്രജ്ഞ ഡോ. ലീനയുടെയും മകളാണ്.