സിപിഎം ചെറുവത്തൂര്‍ ഏരിയകമ്മിറ്റിഅംഗം എം ശശിധരന് അന്തരിച്ചു
ചെറുവത്തൂര്‍: സിപിഐ എം ചെറുവത്തൂര്‍ ഏരിയ കമ്മിറ്റിയംഗം പട്ടോളിയിലെ എം ശശിധരന് (60) നിര്യാതനായി. ചീമേനി സംഭവത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണ്. തോട്ടം തൊഴിലാളി യൂണിയന് (സിഐടിയു) ജില്ല പ്രസിഡന്റാണ്.
സിപിഐ എം അവിഭക്ത കയ്യൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, സിപിഐ എം ചിമേനി ലോക്കല്‍ സെക്രട്ടറി, സിഐടിയു ജില്ല കമ്മിറ്റിയംഗം, കയ്യൂര്‍ ചീമേനി പഞ്ചായത്ത് അംഗം, കയ്യൂര്‍ ലോക്കല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍, ചീമേനി സര്‍വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചീമേനി രക്തസാക്ഷി ആലവളപ്പില്‍ അമ്പുവിന്റെ മകള്‍ ഓമനയാണ് ഭാര്യ (ചീമേനി സര്‍വീസ് സഹകരണ ബേങ്ക് എക്കൗണ്ടന്റ്).
മകന്: അക്ഷയ്. സഹോദരങ്ങള്‍: ഗംഗാധരന് (റിട്ട. വാട്ടര്‍ അതോറിറ്റി ), ഉണ്ണിക്കൃഷ്ണന് (റിട്ട. ബി എസ് എഫ്), ചന്ദ്രമതി, സാവിത്രി, സതി.