വ്യാജ ഐഡി ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയക്കും , അബുദാബി പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കണ്ട് പരാതിക്കാരി ഞെട്ടി. തളിപ്പറമ്പ പട്ടുവം സ്വദേശി കൊടിയില്‍ റഹീസിനെതീരെ പയ്യന്നൂർ പോലീസിലും പരാതി.
തളിപ്പറമ്പ്: വ്യാജ ഐഡി ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് ശല്യം ചെയ്യുന്ന യുവാവിനെ പിടികൂടി. തളിപ്പറമ്പ പട്ടുവം സ്വദേശി കൊടിയില്‍ റഹീസ്(27) എന്നയാളെയാണ് ഇന്ന് പുലര്‍ച്ചെ അബുദാബിയിലെ താമസ സ്ഥലത്തുനിന്നും അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇദ്ദേഹത്തിനെതിരെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നിലവിലുണ്ട്. ഇദ്ദേഹം സ്വന്തം സഹോദരിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചു ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് അശ്ളീല ഫോട്ടോകളും വീഡിയോകളും വ്യാപകമായി പെണ്‍കുട്ടികള്‍ക്ക് അയച്ചിരുന്നത്. പരാതിക്കാരിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അശ്ളീല മെസ്സേജ് അയക്കുകയും നഗ്ന ദൃശ്യങ്ങള്‍ നിരന്തരം അയക്കുകയും ചെയ്തിരുന്നു. പ്രതിക്ക് നിരവധി വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉണ്ട്.
ഓരോ അക്കൗണ്ടും ബ്ലോക്ക് ചെയ്യുമ്പോള്‍ പുതിയ അക്കൗണ്ടില്‍ നിന്നും മെസ്സേജ് അയച്ചു ശല്യപ്പെടുത്തിയതോടെയാണ് പയ്യന്നൂരിലെ യുവതി പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്കിയ യുവതിയെ കൂടാതെ പ്രതിയുടെ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിലെ പല പെണ്‍കുട്ടികള്‍ക്കും പ്രതി അശ്ളീല ദൃശ്യങ്ങള്‍ അയക്കാറുണ്ടായിരുന്നു. ഇയാള്‍ സ്ഥിരം ശല്യം ചെയ്യാറുള്ള അടുത്ത കുടുംബക്കാരായ സ്ത്രീയുടെ ഭര്‍ത്താവ് അബുദാബി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇന്നലെ അറസ്റ്റ് നടത്തിയത്.