നഗരസഭാസ്റ്റാഫ് ക്വാർട്ടേഴ്സിൽ അനാശാ സ്യം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്തു
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭയിൽ ഏറെ വിവാദം സൃഷ്ടിച്ച ഉദ്യോഗസ്ഥൻ്റെ നിലവിട്ട പ്രവൃത്തിയിൽ അവസാനം നടപടിയായി ‘
നഗരസഭ സ്റ്റാഫ് ക്വാർട്ടേഴ്സിൽ അനാശാ സ്യ പ്രവർത്തനം നടത്തുകയും , ബുക്ക് സ്റ്റാൾ ഉടമയോട് മൊ ബൈൽ ഫോൺ കൈക്കൂലി യായി ചോദിച്ചു വാങ്ങിക്കുകയും ചെയ്ത നഗരസഭ ഉദ്യോഗസ്ഥ നെ സസ്പെൻഡ് ചെയ്തു.
നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽ. ഡി. ക്ലാർക്ക് സുരേന്ദ്രനെ യാണ് നഗരസഭ ചെയർ പേഴ്സ ൺ മുർഷിദ കൊങ്ങായി സസ്പെൻഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷ ണം നടത്താൻ രണ്ടംഗ സമിതി യെ നേരത്തെ നിയോഗിച്ചിരുന്നു.
അന്വേഷണത്തിൽ നഗരസഭ ക്വാ ർട്ടേഴ്സ് ജീവനക്കാരൻ ദുരുപ യോഗം ചെയ്തതായി സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാ നത്തിലായിരുന്നു സസ്പെൻഷൻ നടപടി.
ക്വാർട്ടേഴ്സിൽ നടന്ന അനാ ശാസ്യവുമായി ബന്ധപ്പെട്ട് തൃച്ചം ബരം പ്ലാത്തേട്ടെ കെ . കിഷോ റും, മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിയ സംഭവത്തി ൽ തളിപ്പറമ്പ് കോർട്ട് റോഡിലെ സെൻട്രൽ ബുക്ക് സ്റ്റാൾ നടത്തി വരുന്ന പുഷ്പഗിരിയിലെകെ. പി. അബ്ദുൾ സത്താറുംനഗരസഭ സെ ക്രട്ടറിക്ക് പരാതി നല്കി യിരുന്നു. നാട്ടുകാർ പകർത്തിയ അനാ
ശാസ്യത്തിന്റെ വീഡിയോ സോ ഷ്യൽ മീഡിയകളിൽ പ്രചരിച്ച് വൈറലായതോടെ യാണ് നഗര സഭ അധികൃ തർ അന്വേഷണ ത്തിന് തയ്യാറായത്.
ലൈസൻസ് പുതുക്കാനും മ റ്റും ഓഫീസിലെത്തുന്ന വ്യാപാരി കളിൽ നിന്നും ഭീഷണിപ്പെടു ത്തി പാരിതേഷികങ്ങൾ കൈപ്പ റ്റിയതാ യി സുരേന്ദ്രനെതിരെ പരാതിയും ആരോപണങ്ങളും ഉയർന്നിരുന്നു.
കരിവെള്ളൂർ സ്വദേശിയായ സുരേന്ദ്രന് നേരത്തെ ഇവിടെ ജോലി ചെയ്ത നഗരസഭ സെക്രട്ടറിയാണ് ക്വാർട്ടേഴ്സ് വാടകക്ക് അനുവദിച്ചത്.