അഞ്ജലി ചെന്നൈയിലെന്ന് പോലീസ്,സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
കാഞ്ഞങ്ങാട്: ദുരൂഹത സൃഷ്ടിച്ച് വീടുവിട്ട ബിരുദ വിദ്യാർത്ഥിനി പുല്ലൂർ പൊ ള്ളക്കടയിലെ അഞ്ജലി 21, ചെന്നൈയിലുണ്ടെന്ന് സ്ഥിരീകരിച്ചുവെങ്കിലും തിരോധാനവും യാത്രയും ദുരൂഹത ബാക്കിയാക്കുന്നു.
കാഞ്ഞങ്ങാട് നിന്നും ചെന്നൈയിലെത്തിയ അഞ്ജലിയുടെ യാത്രയിലെവിടെയും ഇക്കയെന്ന് അഞ്ജ ലി കത്തിൽ വിശേഷി പ്പിച്ച ആളെ കണ്ടെത്താനായിട്ടില്ല
അഞ്ജലിയെ
കണ്ടെത്തിയിട്ടില്ലെങ്കിലും അഞ്ജലി ചെന്നൈ നഗരത്തി ലെത്തിയതിനുള്ള ഡിജിറ്റൽ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഏപ്രിൽ 19- ന് ഉച്ചയ്ക്ക് 2-30 മണിക്ക് കാഞ്ഞങ്ങാട്ട് നിന്ന് പുറപ്പെടുന്ന മംഗളൂരു ചെന്നൈ മെയിലിൽ അഞ്ജലി കാഞ്ഞങ്ങാട്ട് നിന്ന് കയറി യതായി ഉറപ്പാക്കിയിട്ടുണ്ട്. പൊള്ളക്കട വീട്ടിൽ നിന്ന് ഒരു മണിക്ക് ശേഷം ചു മൽ ബാഗും, മറ്റൊരു വാനിറ്റി ബാഗുമായാണ് അഞ്ജലി വീടുവിട്ടത്.
അന്ന് ഉച്ചയ്ക്ക് പെൺകുട്ടി കോട്ടച്ചേരി ടൗണിൽ ഗോകുലം ടവർ ഓട്ടോ സ്റ്റാന്റിൽ നിന്ന് ഓട്ടോയിൽ കയറിയതായി അഞ്ജലിയെ അറിയാവുന്ന ഒരു ദൃക്സാക്ഷി നേരത്തെ വിവരം വീട്ടുകാരെ അറിയി ച്ചിരുന്നു.
ചെന്നൈയിലും അഞ്ജലി
സെൽഫോൺ ഉപയോഗി ക്കാത്തത് മൂലം നഗരത്തിൽ പെൺകുട്ടിയുടെ കൃത്യമായ
ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
തൽസമയം ചെന്നൈ സെൻ ട്രൽ റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ അഞ്ജലി ട്രെയിൻ ഇറങ്ങി പ്പോകുന്ന ദൃശ്യവും സമയവും പതിഞ്ഞു കിട്ടിയിട്ടുണ്ട്.
അഞ്ജലിയോടൊപ്പം മറ്റാരേയും കണ്ടെത്താൻ കഴിയാത്തത് മറ്റൊരു ദുരൂഹ തയായി മാറിയിട്ടുണ്ട്. ട്രെയിൻ ഇറങ്ങിയ അഞ്ജലി ഒരു ഹോട്ടലിലും താമസിച്ചിട്ടുണ്ട്. അഞ്ജലി എഴുതിയ കത്ത് വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു ഇതിലാണ് ഞാൻ ഇക്ക’ യുടെ കൂടെ പോകുന്നുവെന്ന് പറയുന്നത്. എന്നാൽ ഇയാളെ ഇരുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല
ഇത് അഞ്ജലിയുടെ തിരോധാനത്തെ ദുരൂഹത നിറച്ച താക്കുന്നു. കാണാമറയത്തുള്ള ആ നായകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.