ബിഹാര്‍ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
പട്ന: ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിങ് കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്നയിലെ പാറാസ് എച്ച്എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏപ്രില്‍ 15നാണ് അരുണ്‍ കുമാര്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചത്.
1985 ഐഎഎസ് ബാച്ചില്‍ നിന്നുളള ഉദ്യോഗസ്ഥനാണ് അരുണ്‍ കുമാര്‍ സിങ്. 2021 ഫെബ്രവരി 28നാണ് അദ്ദേഹം ബിഹാര്‍ ചീഫ് സെക്രട്ടറിയായി നിയമിതനായത്.
ബിഹാറില്‍ നിലവില്‍ 1,00,821 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 4.54 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2560 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.