കിനാനൂർ കരിന്തളം പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ സമ്പൂർണ്ണ ലോക് ഡൗൺ
നീലേശ്വരം: കിനാനൂർ – കരിന്തളം പഞ്ചായത്തിലെ ഒന്ന്, പതിനേഴ് വാർഡുകളും , രണ്ടാം വാർഡിലെ ചോയങ്കോട് പ്രദേശവും ഏപ്രിൽ 30 ന് രാത്രി 9 മണി മുതൽ മെയ് 9 വരെ സമ്പൂർണ ലോക് ഡൗൺ നടപ്പിലാക്കാൻ കാസർഗോഡ് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം തീരുമാനിച്ചു. 30 – ൽ കൂടുതൽ കോവി ഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വാർഡുകളാണിവ. 20 – ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത – 2, 5, 10, 13 വാർഡുകളിൽ കർശന നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചു. ഒന്ന്, രണ്ട് വാർഡുകളിലെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണം. ഈ വാർഡുകളിലെയും , ചോയങ്കോട് പ്രദേശത്തെ മുഴുവൻ കടകമ്പോളങ്ങളും സ്ഥാപനങ്ങളും രാവിലെ 7 മണി മുതൽ 11 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. പത്രം, പാൽ, മെഡിക്കൽ ഷാപ്പ് എന്നിവയെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി. പ്രദേശത്ത് കൂടി കടന്നുപോകുന്ന PWD , ജില്ലാ പഞ്ചായത്ത് റോഡുകൾ ഒഴികെ മറ്റെല്ലാ ചെറു റോഡുകളും അടച്ചിടാനും , ഗതാഗതം നിരോധിക്കാനും തീരുമാനിച്ചു. വാർഡിലെ ജനങ്ങൾ വാർഡിന് പുറത്തേക്കും, പുറത്തുളളവർ വാർഡിലേക്കും പ്രവേശിക്കരുത്. മുഴുവൻ ജനങ്ങളും ജനപ്രതിനിധികൾ,പോലീസ്, ആരോഗ്യ പ്രവർത്തകർ , MA ASH നോഡൽ ആഫീസർമാർ ,ആശാ വർക്കർ മാർ , സന്നദ്ധ വളണ്ടിയർമാർ എന്നിവരുടെ നിർദ്ദേശങ്ങളുമായി പൂർണമായും സഹകരിക്കണം. .
പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ വിളിച്ചു ചേർത്ത ജാഗ്രതാ സമിതി യോഗത്തിൽ പ്രസിഡന്റ് ടി.കെ രവി അധ്യക്ഷത വഹിച്ചു. സെക്ടറൽമജിസ്ട്രേറ്റ് വി ടി തോമസ്, മെഡിക്കൽ ഓഫീസർ ഡോ.ജി ഷ, പോലീസ് സബ് ഇൻസ്പെക്ടർ P.K. സുമേഷ്, ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർമാർ , ആരോഗ്യ പ്രവർത്തകർ , MAASH – നോഡൽ ഓഫീസർമാർ , ആശാ വർക്കർ മാർ എന്നിവർ പങ്കെടുത്തു. സെക്രട്ടരി എൻ. മനോജ് സ്വാഗതം പറഞ്ഞു.