തൃശൂര്‍: ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഇന്നലെ ഒറ്റദിവസം കാണാതായത് ആറു സ്കൂള്‍, കോളേജ് വിദ്യാര്ത്ഥിനികളെയാണെന്ന് പൊലീസ്.തൃശ്ശൂര്‍ സിറ്റി, റൂറല്‍ പോലീസ് പരിധികളില്‍പ്പെട്ട അയ്യന്തോള്‍, വടക്കഞ്ചേരി,ചാലക്കുടി,മാള,പാവറട്ടി,പുതുക്കാട് എന്നിവിടങ്ങളില്‍നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കാണാതായ പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആറ് പെണ്‍കുട്ടികളെയും കാണാതായ സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നും ഓരോരുത്തരെയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കാണാതായതെന്നും പോലീസ് പറയുന്നു. ഇവരില്‍ ചിലര്‍ കമിതാക്കള്‍ക്കൊപ്പം പോയെന്ന് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.