കെ.എം. ഷാജി ജയിക്കുമെന്ന സർവേ ഫലത്തോട് യോജിപ്പില്ല, ന്യൂണപക്ഷം എൽ ഡി എഫിനെ തുണച്ചെന്നും, എം.വി ഗോവിന്ദൻ
കണ്ണൂർ: അഴീക്കോട് നിയോജക മണ്ഡലത്തിൽ മുസ് ലിം ലീഗ് സ്ഥാനാർഥി കെ.എം. ഷാജി ജയിക്കുമെന്ന സർവേ ഫലത്തോട് യോജിപ്പില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ. വടക്കൻ കേരളത്തിൽ എൽ.ഡി.എഫ് വൻ മുന്നേറ്റമുണ്ടാക്കും. ന്യൂനപക്ഷത്തിനിടയിൽ സ്വാധീനം കൂടിയതാണ് മലബാറിൽ എൽ.ഡി.എഫിന് നേട്ടമാവുകയെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലയിൽ എൽ.ഡി.എഫിന് ഒരു സീറ്റിലധികം നഷ്ടപ്പെടില്ല. കണ്ണൂർ കുത്തുപറമ്പിലെ ഇടതു മുന്നണിയുടെ രാഷ്ട്രീയ പരീക്ഷണം പരാജയപ്പെടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.