കോവിഡ് സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി; ചികിത്സാ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരമാണ്. കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വര്‍ധിക്കുന്ന രോഗനിരക്ക് മനസ്സിനെ അലട്ടുന്നുവെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്
നിരക്ക് കഴിഞ്ഞ വര്‍ഷം നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ കോവിഡ് വ്യാപനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അതിവ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി സര്‍ക്കാര്‍ കുടിയാലോചന നടത്തണം. മേയ് നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.