ഐഫോണിന്റെ പാസ്സ്വേർഡ് പറഞ്ഞില്ല ; 20കാരൻ പ്ലസ് ടു വിദ്യാർത്ഥിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഐഫോണിന്റെ പാസ്സ്വേർഡ് പങ്കു വെക്കാത്തതിലുള്ള ദേഷ്യത്തിൽ 20കാരൻ പ്ലസ് ടു വിദ്യാർത്ഥിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഡല്‍ഹി പീതാംപുര മേഖലയിലാണ് സംഭവം.
മകനെ കാണാനില്ലെന്ന് കാട്ടി പന്ത്രണ്ടാം ക്ലാസുകാരന്റെ അച്ഛന് നല്കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബിബിഎ വിദ്യാര്‍ത്ഥിയായ മായാങ്ക് സിങ്ങാണ് പ്രതി.
ഏപ്രില്‍ 21ന് രാവിലെ വീട്ടില്‍ നിന്നുപോയ കുട്ടി തിരികെ എത്തിയില്ല. തിങ്കളാഴ്ചയാണ് മകന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പാര്‍ക്കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. പ്രദേശത്ത് നിന്ന് പൊലീസിന് മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകളും കിട്ടിയിരുന്നു.
മൃതദേഹത്തിന് അരികില്‍ നിന്ന് വലിപ്പം കൂടിയ ടെഡി ബിയര്‍ ലഭിച്ചിരുന്നു. പരിസര പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഐഫോണിന്റെ പാസ്വേര്ഡ് പറഞ്ഞുതരാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് മൊഴി നല്‍കിയത്.