ഡൽഹിയിൽ സ്ഥിതി ഏറെ രൂക്ഷം ; ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ നിറയുന്നു
ന്യൂഡൽഹി : ഡൽഹിയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ്. ആശുപത്രികളും ശ്മശാനങ്ങളും നിറയുന്ന കാഴ്ചയാണ് തലസ്ഥാന നഗരിയിൽ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24, 235 പേർ കോവിഡ് ബാധിതരായി. 33 ആണ് പോസിറ്റിവിറ്റി നിരക്ക്.
സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള ശ്മശാനത്തിൽ ദിനംപ്രതി 20 മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്ന സ്ഥാനത്ത് 75 ഓളം മൃതദേഹങ്ങളാണ് ഈ ദിവസങ്ങളിൽ ദഹിപ്പിക്കേണ്ടി വരുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ഡൽഹി പൊലീസ് ഡൽഹി മുൻസിപ്പൽ കോർപറേഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.