യു പിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ ഓക്സിജൻ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരണപ്പെട്ടു. കാൺപൂരിലെ പൻകി ഓക്സിജൻ പ്ലാന്റിലാണ് അപകടമുണ്ടായത്. ഓക്സിജൻ നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. റോയൽ ചിൽഡ്രൻ ഹോസ്പിറ്റലിന്റെ സിലിണ്ടറുകൾ പ്ലാന്റിലെത്തിച്ച് ഓക്സിജൻ നിറയ്ക്കുന്നതിനെടെയാണ് അപകടമുണ്ടായത്.മുറാദ് അലി എന്ന ഗ്യാസ് പ്ലാന്റിലെ ഉദ്യോഗസ്ഥനാണ് അപകടത്തിൽ മരണപ്പെട്ടത്. പ്ലാന്റ് സൂപ്പർവൈസർ അജയ്, റോയൽ ചിൽഡ്രൻ ആശുപത്രി ജീവനക്കാരൻ ഹരിയോം എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.