കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് പത്ത് ബെഡ്ഡും അനുബന്ധ സാമഗ്രികളും നല്കി ലയണ്സ് ക്ലബ്ബ്
പാലക്കുന്ന്: കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അവരെ മാറ്റി പാർപ്പിക്കാൻ പരിചരണ കേന്ദ്രം ആരംഭിക്കാനായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം ആവശ്യപ്പെട്ടപ്പോൾ ഉദുമ പഞ്ചായത്ത് പ്രസിഡന്റിന് ആദ്യ വിളി വന്നത് പാലക്കുന്ന് ലയൺസ് ക്ലബ്ബിൽ നിന്നായിരുന്നു. പത്ത് പേർക്കുള്ള ബെഡ്, ബെഡ്ഷീറ്റ്, തലയണ, ബക്കറ്റ്, മഗ്, ഡസ്റ്റ്ബിൻ (ചവറ്റു വീപ) എന്നിവ അടങ്ങിയ കിറ്റാണ് അവർ വാഗ്ദാനം ചെയ്തത്.
കിറ്റ് കൈമാറ്റം ഉദ്ഘാടന ചടങ്ങായി മാറ്റാൻ ഉടനെ തീരുമാനവുമായി.
വ്യാഴാഴ്ച്ച പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ലയൺസ് ഭാരവാഹികളിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡന്റ് എൻ.ബി. ജയകൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ, വാർഡ് അംഗം സൈനബ അബൂബക്കർ, ലയൺസ് ക്ലബ് സെക്രട്ടറി റഹ്മാൻ പൊയ്യയിൽ, ട്രഷറർ സി.രവീന്ദ്രൻ, ഡിസ്ട്രിക്ട്എ ജോ. സെക്രട്ടറി എസ്.പി.എം.ശറഫുദ്ദിൻ, ഡിസ്ട്രിക്ട് ചെയർമാൻ എം.ഗംഗധരൻ, കുമാരൻ കുന്നുമ്മൽ, പി. കുഞ്ഞികൃഷ്ണൻ. ആർ. കൃഷ്ണപ്രസാദ്, സതീശൻ പൂർണിമ, എം.മോഹനൻ, പ്രമോദ് മൂകാംബിക എന്നിവർ പങ്കെടുത്തു. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഉദുമ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 200 പേർക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുക.