പുലിപ്പേടിയെ തുടർന്ന് സ്ഥാപിച്ച വനം വകുപ്പിൻ്റെ ക്യാമറയിൽ കുടുങ്ങിയത് കാട്ടുപൂച്ച
കാഞ്ഞങ്ങാട് : കല്യാൺ മുത്തപ്പൻ തറയ്ക്ക് വടക്കു മാറി പുലിയെ കണ്ടെന്ന ശ്യാമളയെന്ന വീട്ടമ്മയും പിന്നീട് നാട്ടുകാരും അറിയിച്ചതിനെ തുടർന്നു ഈ ഭാഗത്ത് വനം വകുപ്പ് ജീവനക്കാർ എത്തി രണ്ടു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു എങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല ഇതിനുശേഷം ഉദയൻ കുന്നിൽ കാൽപാടും പെരിയയിൽ രണ്ടു പേർ പുലിയെ കണ്ടെന്നും അറിയിച്ചതിനെ തുടർന്നു നിരീക്ഷണ ക്യാമറ പെരിയയിൽ സ്ഥാപിച്ചതിൽ കാട്ടുപുച്ചയെ പോലുള്ള വന്യജീവിയുടെ പടം വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പതിഞ്ഞത്.