മകളുടെ വിവാഹം ലളിതമാക്കി: കരിന്തളത്തെ കോവിഡ് സെന്ററിലേക്ക് ദമ്പതികളുടെ സഹായം
കരിന്തളം: കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ മകളുടെ വിവാഹം വളരെ ലളിതമായ ചടങ്ങിൽ നടത്തി കൊണ്ട് നല്ലൊരു തുക കരിന്തളത്തെ ഡൊമിഷിലറി സെൻ്ററിലേക്ക് സംഭാവന നൽകി .മൂന്നാം വാർഡിലെ ചാമക്കുഴി പെരിയൽ വിട്ടിൽ കൃഷ്ണൻ സരസ്വതി ദമ്പതികളാണ് മാതൃക കാട്ടിയത്.
മകൾ അശ്വനിയും വരൻ രഞ്ജിത്ത് എന്നിവർ ചേർന്ന് തുക കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അവർകളെ ഏൽപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാർ അജിത്ത് കുമാർ കെ.വി പരിപാടിയിൽ പങ്കെടുത്തു