തരംതാഴ്ത്തിയാൽ പാർട്ടി വിടുമെന്നും, പല ഉന്നതരുടേയും രഹസ്യങ്ങൾ പുറത്തുവിടുമെന്നും വിധുബാലയുടെ ഭീഷണി ഏരിയാകമ്മിറ്റി യോഗം മാറ്റിവെച്ചു
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ വിധു ബാലയുടെതായി പുറത്തു വന്ന ഫോൺ സംഭാഷണം കൂടുതൽ ചർച്ചയാവുന്ന തിനിടെ അവർക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം പാളുന്നു.
നടപടി വന്നാൽ പാർട്ടി വിടുമെന്നും, പല ഉന്നതരുടേയും അരമന രഹസ്യങ്ങൾ താൻ തെളിവു സഹിതം പുറത്തുവിടുമെന്നും വിധു ബാല ഭീഷണിയുയർത്തിയതായാണ് സൂചന
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മിയെയും നീലേശ്വരത്തെ മുതിർന്ന നേതാക്കളെയും രൂ ക്ഷമായി വിമർശിച്ച ശബ്ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടർന്ന് കിനാനൂർ ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചാ യത്ത് പ്രസിഡണ്ടുമായ എ വി ധു ബാലക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഇന്ന് രാവിലെ നീലേശ്വരം എരിയാ സെന്ററായ ഇ എം എസ് മന്ദിരത്തിൽ വിളിച്ച് ചേർത്ത നീലേശ്വരം ഏരിയാകമ്മിറ്റിയോഗം അവസാന നിമിഷം മാറ്റിവെച്ചു. കേന്ദ്രകമ്മിറ്റി അംഗം പി കരു ണാകരൻ, ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ മാസ്റ്റർ, മുൻ സെകട്ടറിയും ഇടതുമുന്നണി കൺവീനറുമായ കെ പി സതീഷ് ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് രാവി ലെ 11നാണ് ഏരിയാകമ്മിറ്റി വിളിച്ച് ചേർത്തത്. എന്നാൽ
യോഗം മാറ്റിവെച്ചതായി ഇന്ന് രാവിലെ ഏരിയാ സെക്രട്ടറി എം രാജൻ കമ്മിറ്റി അംഗങ്ങ ളെ അറിയിക്കുകയായിരുന്നു. സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗത്തെയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ ക്കെതിരെ രൂക്ഷ വിമർശനം ഉ നയിച്ചതിന്റെ പേരിൽ വിധുബാലക്കെതിരെ നടപടി സ്വീകരിക്കാൻ കിനാനൂർ ലോക്കൽ കമ്മിറ്റി നീലേശ്വരം ഏരിയാ കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു. സി പിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗം വി.കെ രാജൻ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായ ടി കെ രവി. മുൻ ജില്ലാക മിറ്റി അംഗം കെ പി നാരായ ണൻ. പരപ്പ ബ്ലോക്ക് പ്രസി ഡണ്ട് എം ലക്ഷ്മി എന്നിവർ ക്കെതിരെയുള്ള അതീവ ഗുരുതര ആരോപണങ്ങൾ അടങ്ങിയ ശബ്ദ സന്ദേശമാണ്
പുറത്ത് വന്നത്. വിധുബാല പ്രാദേശിക സിപിഎം പ്രവർത്തകനായ ഉമേശ നൂമായി നടത്തിയ ഫോൺ സംഭാഷണമാണ് പു റത്തായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിധുബാല യെ കരിന്തളം ഡിവിഷനിൽ നിന്ന് ജില്ലാപഞ്ചായത്തിലേ ക്ക് മത്സരിപ്പിക്കാൻ സിപിഎം
ജില്ലാകമ്മിറ്റി നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഈ തീരുമാനം നീലേശ്വരം ഏരിയയിലെ മൂന്നംഗസംഘം അട്ടിമറിച്ചുവെന്നും പകരം കയ്യൂർ-ചീമേനിയിൽ നിന്ന് ശകുന്തളയെ കരിന്തളത്ത് സ്ഥാനാർത്ഥിയാക്കുകയും ചെയ്ത തുൾപ്പെടെയുള്ള കാര്യങ്ങൾ ശബ്ദസന്ദേശത്തിലുണ്ട്. ചില പാർട്ടി നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാലാണ് തന്നെ അവർ വെട്ടിനിരത്തിയതെന്ന് ശബ്ദ സന്ദേശത്തിൽ വിധുബാല തുറന്ന് പ റയുന്നുണ്ട്. മാത്രമല്ല പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ണ്ടായ എം ലക്ഷമിക്ക് ക്രിമി നൽ സ്വഭാവമാണെന്നും എന്തും ചെയ്യാൻ മടിക്കാത്ത സ് ത്രീയാണെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളും വിധുബാല തുന്നടിച്ചു. മറ്റൊ രു വനിതാ പ്രവർത്തക ചുരു
ങ്ങിയ കാലം കൊണ്ട് പാർട്ടി
ഏരിയാകമ്മിറ്റി അംഗമായതിന്റെ രഹസ്യവും വിധുബാല പങ്കുവെക്കുന്നുണ്ട്. വിധുബാ ലയുടെ ശബ്ദസന്ദേശം പുറത്തായതോടെ മലയോരത്ത് സിപിഎം വെട്ടിലായി. ഇതേ തുടർന്ന് വിധുബാലക്കെതിരെ നടപടി സ്വീകരിക്കാൻ കിനാനൂർ ലോക്കൽ കമ്മിറ്റി അടിയന്തിരമായി വിളിച്ച് ചേർക്കു യും നടപടിക്ക് ശുപാർ നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി ചർച്ച ചെയ്യാൻ ഇന്ന് രാവിലെ ഏരിയാ കമ്മിറ്റി വിളിച്ചത്. എ രിയാകമ്മിറ്റി യോഗം ചേരുന്ന വിവരം മുഖ്യധാര മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് യോഗം അവസാന നിമി ഷം മാറ്റിവെച്ചത്. വിധുബാല അവർ അംഗമായ കിനാ നൂർ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തണമെന്നാണ് എം ലക്ഷ്മി ഉൾപ്പെടെയുള്ള
വരുടെ ആവശ്യം. തരംതാഴ് ത്തിയാൽ പാർട്ടി വിടുമെന്ന സൂചന വിധുബാലയും നൽ കിയിട്ടുണ്ട്. അതിനിടെ വിധു ബാലക്ക് പരസ്യ താക്കീത് നൽകി പ്രശ്നം തീർക്കാൻ മു തിർന്ന നേതാക്കളും ശ്രമമാരം ഭിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി യോഗങ്ങളിൽ താൻ പറയാറു ള്ള പരാതികൾ ഒരു പാർട്ടി പ്രവർത്തകനോട് പങ്കുവെച്ചത് ‘ മാത്രമാണ് താൻ ചെയ്ത തെന്നാണ് വിധുബാലയുടെ വി ശരികരണം നിലേശ്വരം ഏ രിയയിലെ പാർട്ടി നേതാക്കൾ ക്കെതിരെ ഒന്നിനുപിറകെ മറ്റൊന്നായി നിരവധി ആരോപ ണങ്ങളും പരാതികളും പാർ ട്ടി ജില്ലാകമ്മിറ്റിയുടെ മുമ്പാ കെ നടപടി കാത്തുകിടക്കു ന്നുണ്ട്. സ്ത്രീവിഷയങ്ങളും സാമ്പത്തിക തിരിമറിയുമുൾ പ്പെടെയുള്ള ഗുരുതരമായ പ രാതികളാണ് ചില മുതിർന്ന നേതാക്കൾക്കെതിരെയുള്ളത്