വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് തമിഴ്നാട്
ചെന്നൈ : വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് തമിഴ്നാട്. കോവിഡ് നിയന്ത്രണങ്ങല്‍ വോട്ടെണ്ണലിനെ ബാധിക്കാതെയിരിക്കാന്‍ നടപടികള്‍ എടുക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ്ങ് ഏജന്റുമാര്‍, ഭക്ഷണ വിതരണം തുടങ്ങിയവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചെന്നൈ മെട്രോ മിതമായ സര്‍വ്വീസുകള്‍ നടത്തും.
ഉത്തര്‍പ്രദേശിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള വാരാന്ത്യ ലോക്ഡൗണ്‍ മെയ് നാലു വരെ നീട്ടി. കര്‍ണാടകയിലും ഗോവയിലും നിലവില്‍ ലോക്ഡൗണ്‍ തുടരുന്നു.