കണ്ണൂരില്‍ കോവിഡ് രോഗി ആത്മഹത്യ ചെയ്തു
കണ്ണൂര്‍ : കോവിഡ് രോഗി ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ കിഴുന്നയില്‍ കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാമചന്ദ്രനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ചതിനുശേഷം രാമചന്ദ്രന് മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.