സാറെ ജീവിതത്തിൽ കാസർകോടിനു പുറത്തു പോയത് വർഷങ്ങൾക്കു മുമ്പാണ് .ഇവിടെ ഓട്ടോ ഓടിക്കലാണ് തൊഴിൽ. നുണകൾ എല്ലാം പൊളിച്ചടുക്കി പ്രതിയെ തൂക്കി കണ്ണൂർ എ സി പി ബാലകൃഷ്ണൻ നായർ. റിട്ട .അധ്യാപകൻ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയെ കണ്ടെത്തുമ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ.
കാസർകോട്:കാസർകോട് നായന്മാർ മൂല ഹിദായത്ത് നഗറിലെ ഷക്കീർ മൻസിലിൽ എൻ.എം.ഷാഫിയുടെ മകൻ മൊയ്തീൻ കുഞ്ഞി (35) യെ യാണ് കണ്ണൂർ എ.സി.പി ബാലകൃഷ്ണൻ നായർ, പി.യും സംഘവും പിടികൂടിയത് അപകടം വരുത്തിയ കെ.എൽ, 13. എസ്. 7764 നമ്പർ സാൻ കാർ കാസറഗോട് ആദൂരിലെ കിന്നിഗാറിലെ പ്രതിയുടെ ബന്ധുവീട്ടിൽ നിന്നും അന്വേഷണ സംഘം ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തി.
ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിമൂന്നിന് പുലർച്ചെയാണ് മയ്യിൽ ടൗണിൽ വെച്ച് പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ടയേർഡ് അധ്യാപകനും കേരള പെൻഷൻ സംഘടന ഭാരവാഹിയുമായ വേളം എ. കെ. ജി. നഗറിൽ താമസിക്കുന്ന ബാലകൃഷ്ണൻ (72) മരണപ്പെട്ടത്. അപകടത്തെ തുടർന്ന് കാർ നിർത്താതെ പോകുകയായിരുന്നു.
രണ്ടു മാസം പിന്നിടിട്ടും കേസിൽ വാഹനമോ പ്രതിയെയോ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം പാതിവഴിയിൽ നിലച്ചിരുന്നു .തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണരുടെ നിർദ്ദേശപ്രകാരം രണ്ട് ദിവസം മുമ്പാണ് കണ്ണൂർ എ. സി. പി. ബാലകൃഷ്ണൻ നായർ കേസന്വേഷണം ഏറ്റെടുത്തത്. ഈ കേസിൽ പ്രതിയുടെ രേഖചിത്രം ഉൾപ്പെടെ തയ്യാറാക്കി അന്വേഷണം നടത്തിയെങ്കിലും മയ്യിൽ പോലീസിന് ഇടിച്ച വാഹനമോ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കേസഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. എ സി പിയെ കൂടാതെ മയ്യിൽ ഇൻസ്പെക്ടർ ബഷീർ എസ് ഐ സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇടിച്ച കാർ സാൻട്രോ എന്ന് മാത്രമേ പോലീസിനും നാട്ടുകാർക്കും അറിയുകയുള്ളൂ. പുലർച്ചെ അപകടം ഉണ്ടായതിനെ തുടർന്ന് ഭയന്ന് നിർത്താതെ പോയത് സാധാരണക്കാരൻ ആണെങ്കിൽ രണ്ടുമാസം ഇത് പൊതുസമൂഹത്തിന്റെ മുന്നിൽ ഒളിപ്പിച്ചു നിർത്താൻ സാധിക്കില്ലെന്നും കുഴൽപ്പണം, കഞ്ചാവ്, ചന്ദനം പോലുള്ള വസ്തുക്കൾ അനധികൃതമായി കടത്തുമ്പോഴോ അതല്ലെങ്കിൽ കുറ്റവാളികളായിരിക്കാം വാഹനം ഓടിച്ചിരുന്നതെന്ന നിഗമനത്തിലാണ് ഏ സി പി ബാലകൃഷ്ണൻ നായർ ആദ്യമെത്തിയത്. തുടർന്ന് കണ്ണൂർ കാസർകോടുള്ള ഇത്തരം ആളുകൾ കേന്ദ്രീകരിച്ചു രഹസ്യ അന്വേഷണം നടത്തുന്നതിനിടയിൽ കാസർകോട് ഒരു ചന്ദന കടത്തുകാരന്റെ കൈവശം ഒരു സാൻട്രോ കാർ ഉണ്ടായിരുന്നതായും അത് ഇപ്പോൾ ഉപയോഗിക്കാറില്ലന്നും വിവരം എ സി പിക്ക് ലഭിച്ചു. തുടർന്ന് കാസർകോട്ടെത്തിയ എസിപി പി വണ്ടിയോടിച്ച വ്യക്തിയെ കണ്ടെത്തി ചോദ്യംചെയ്തപ്പോൾ തീർത്തും വിപരീതമായ ഉത്തരങ്ങളാണ് ലഭിച്ചത്. താൻ വർഷങ്ങൾക്കു മുമ്പ് വയനാട് പോയതല്ലാതെ കാസർകോട് ജില്ല വിട്ട് മറ്റെവിടെയും പോയിട്ടില്ലെന്നും ഓട്ടോ ഓടിച്ചാണ് വരുമാനം കണ്ടെത്തുന്നതെന്നും എസിപി അറിയിച്ചു . സാൻട്രോ കാറുകൾ കണ്ടിട്ടുണ്ടെന്നും അതും ഇതുവരെ ഓടിച്ചിട്ടില്ലെന്നാണ് വിദ്വാൻ അവകാശപ്പെട്ടത്. തുടർന്ന് എസിപി പ്രതിയെ കണ്ണൂരിൽ എത്തിച്ചു. ഇവിടെയും പ്രതി തന്റെ നിലപാടിൽ ഉറച്ചു നിന്നും. എന്നാൽ ഒരു നിമിഷത്തേക്ക് പോലീസ് ആയതോടുകൂടി പിന്നീട് എല്ലാം കഥകളും പ്രതിയുടെ നാവിൽ നിന്നും ഒഴുകി വന്നു.ശിവപുരത്ത് നിന്നും ചന്ദന മുട്ടികളുമായി പുലർച്ചെ പോകവെയായിരുന്നു അപകടം നടന്നതെന്നും ,കാറിൽ ചന്ദനം മുട്ടികൾ ഉണ്ടായതുകൊണ്ടാണ് നിർത്താൻ സാധിക്കാതിരുന്നതെ ന്നും പോലീസിനോട് പ്രതി വെളിപ്പെടുത്തി. നായന്മാർമൂലയിലെ ആമു എന്ന യുവാവിനാണ് ചന്ദനം മുട്ടികൾ കൈമാറിയതെന്നും നേരത്തെ കാസർകോട് ജില്ലാ ഭരണാധികാരി ഡോ. ഡി സജിത് ബാബു ഐ എ എസ് പിടിച്ച ചന്ദനമാഹിയ യിൽപെട്ട ആളാണെന്ന് വ്യക്തമായി . ഇതോടെ ഉടൻതന്നെ ബന്ധുവീട്ടിൽ ഒളിപ്പി ച്ചുവെച്ച വാഹനം കണ്ടെത്തുകയും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാസർകോട് വിജിലൻസ് സിഐയും സ്പെഷ്യൽ ബ്രാഞ്ചിലെ ഡി വൈ എസ് പിയായി സേവനമനുഷ്ഠിച്ചിരുന്ന ബാലകൃഷ്ണൻ നായർക്ക് പ്രതികളിലേക്ക് എത്താൻ വേണ്ടി വന്നത് വെറും 28 മണിക്കൂർ മാത്രമാണ്.
കാസർകോട് ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിയായി തുടരുമ്പോഴാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂരിലേക്ക് സ്ഥലംമാറിപോകുന്നത് . കാസർകോട് സബ് ഡിവിഷനിലെ ലഹരി മാഫിയ അടിച്ചമർത്തുന്ന കാര്യത്തിലും ഇദ്ദേഹം വിജയം കണ്ടിരുന്നു. രണ്ടു വിശിഷ്ടസേവ മെഡലുകളും നിരവധി പുരസ്കാരങ്ങൾ ഈ കാലയളവിൽ ഈ ഉദ്യോഗസ്ഥനെ തേടിയെത്തി . കേരള പോലീസിൽ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ വിദഗ്ധനയാ ബാലകൃഷ്ണൻ നായർ പി കുറ്റവാളികളെ കണ്ടെത്തുന്ന വേഗതയിലും നിരവധി തവണ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.