കൊച്ചി: അഭിഭാഷകന് ബി എ ആളൂരിനെതിരെ കേരള ബാര്‍ കൗണ്‍സില്‍ രംഗത്ത്. ആളൂരിന്റെ പ്രവൃത്തികൾ ബാർ കൗൺസിൽ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ആരോപണം. ആളൂരിന്റെ സനദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ആളൂരിനെതിരായ പരാതികൾ അന്വേഷിക്കാൻ കേരള ബാർ കൗൺസിൽ മൂന്ന് അംഗ സമിതിയെ നിയോഗിച്ചു.
ജയിലിൽ പോയി കേസ് പിടിക്കുന്നത് അടക്കം ആളൂരിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത്. കൂടത്തായി കേസിൽ അടക്കം ആളൂർ കൗണ്‍സില്‍ ചട്ടങ്ങൾ ലംഘിച്ചു. ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാർ കൗൺസിലിനെ സമീപിക്കുമെന്നും കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. 2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍.