രണ്ടു മാസങ്ങൾക്ക് മുൻപ് മയ്യിൽ പ്രഭാത സവാരിക്കിറങ്ങിയ റിട്ട .അധ്യാപകൻ വാഹനമിടിച്ച് മരിച്ച കേസിലെ ചുരുളുകൾ അഴിച്ചു, കണ്ണൂർ എ.സി.പി ബാലകൃഷ്ണൻ നായർ പി. കാസർകോട്ടെ ചന്ദന കടത്തുകാരനായ കാർ ഉടമ പിടിയിൽ
കാസർകോട്:കാസർകോട് നായന്മാർ മൂല ഹിദായത്ത് നഗറിലെ ഷക്കീർ മൻസിലിൽ എൻ.എം.ഷാ ഫിയുടെ മകൻ മൊയ്തീൻ കുഞ്ഞി (35) യെ യാണ് കണ്ണൂർ എ.സി.പി ബാലകൃഷ്ണൻ നായർ, പി.യും സം ഘവും പിടികൂടിയത് അപകടം വരുത്തിയ കെ.എൽ, 13. എസ്. 7764 നമ്പർ സാൻ കാർ കാസറഗോഡ് ആദൂരിലെ കിന്നിഗാറിലെ പ്രതിയുടെ ബന്ധുവീട്ടി ൽ നിന്നും അന്വേഷണ സംഘം ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ഫിബ്രവരി ഇരുപത്തിമൂന്നിന് പുലർച്ചെയാണ് മയ്യിൽ ടൗണിൽ വെച്ച് പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ടയേർഡ് അധ്യാപകനും കേരള പെൻഷൻ സംഘടന ഭാരവാഹിയുമായ വേളം എ. കെ. ജി. നഗറിൽ താമസിക്കുന്ന ബാലകൃഷ്ണൻ (72) മരണ പ്പെട്ടത്. അപകടത്തെ തുടർന്ന് കാർ നിർത്താതെ പോകുകയായിരുന്നു. ശിവപുരത്ത് നിന്നും ചന്ദന മുട്ടികളുമായി പുലർച്ചെ പോകവെയായിരുന്നു അപകടമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ചന്ദനം പിടികൂടാതിരിക്കാനാണ് അമിത വേഗതയിൽ രക്ഷപ്പെട്ടത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വാഹനം കസ്റ്റഡിയിലെടുത്തു.
രണ്ടു മാസം പിന്നിട്ടിട്ടും കേസിൽ വാഹനമോ പ്രതിയെ യോ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം പാതിവഴിയിൽ നിലച്ചിരുന്നു തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണരുടെ നിർദ്ദേശപ്രകാരം രണ്ട് ദിവസം മുമ്പാണ് കണ്ണൂർ എ. സി. പി. ബാലകൃഷ്ണൻ നായർ കേസന്വേഷണം ഏറ്റെടുത്തത്. ഈ കേസിൽ പ്രതിയുടെ രേഖചിത്രം ഉൾപ്പെടെ തയ്യാറാക്കി അന്വേഷണം നടത്തിയെങ്കിലും മയ്യിൽ പോലീസിന് ഇടിച്ച വാഹനമോ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ തോടെയാണ് കേസഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത് മയ്യിൽ ഇൻസ്പെക്ടർ ബഷീർ എസ് ഐ സുരേഷ് എന്നിവരും അന്വേഷണ സം ഘത്തിലുണ്ടായിരുന്നു. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലെ ഡി വൈ എസ് പി യായി സേവനമനുഷ്ഠിച്ചിരുന്നു ബാലകൃഷ്ണൻ നായർ പി, പീന്നിട് ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിയായി തുടരുമ്പോഴാണ് തെരഞ്ഞെടുപ്പിന് ഭാഗമായി കണ്ണൂരിലേക്ക് സ്ഥലംമാറിപോകുന്നത് . കാസർകോട് സബ് ഡിവിഷനിലെ ലഹരി മാഫിയ അടിച്ചമർത്തുന്ന കാര്യത്തിലും ഇദ്ദേഹം വിജയം കണ്ടിരുന്നു. രണ്ടു വിശിഷ്ടസേവ മെഡലുകളും നിരവധി പുരസ്കാരങ്ങൾ ഈ കാലയളവിൽ ഈ ഉദ്യോഗസ്ഥനെ തേടിയെത്തി . കേരള പോലീസിൽ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ വിദഗ്ധനായാണ് ബാലകൃഷ്ണൻ നായർ പി അറിയപ്പെടുന്നത്.