പ്രസവ ശേഷം സ്വകാര്യ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: പ്രസവത്തിന് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു. കൊയിലാണ്ടി തീക്കൊടി പഞ്ചായത്ത് പത്താം വാര്‍ഡ് കോഴിപ്പുറത്ത് മോച്ചേരി രവീന്ദ്രന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്. 27 വയസായിരുന്നു പ്രായം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏപ്രില്‍ 21നാണ് അര്‍ച്ചന കുഞ്ഞിന് ജന്മം നല്‍കിയത്. 27ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ എത്തി. തുടര്‍ന്ന് അര്‍ച്ചനയ്ക്ക് കടുത്ത പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ചതിന് ശേഷം കോവിഡ് ടെസ്റ്റ് ചെയായാന്‍ നിര്‍ദ്ദേശം നല്കി.
തുടര്‍ന്ന് റിസള്‍ട്ട് എത്തിയപ്പോള്‍ പോസിറ്റീവ് ആയിരുന്നു. ഇതോടെ അര്‍ച്ചനയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. ഒരു വര്‍ഷം മുമ്പാണ് അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞത്. ഷിബിന്‍ ആണ് ഭര്‍ത്താവ്. അമ്മ; ബീന, സഹോദരി; ആതിര.