ആര് ബാലകൃഷ്ണപിള്ളയുടെ നില അതീവ ഗുരുതരം വെന്റിലേറ്ററിലേക്ക് മാറ്റി.
കൊല്ലം:കേരള കോണ്‍ഗ്രസ്(ബി) നേതാവും മുന്നോക്ക സമുദായക്ഷേമ കോര്പറേഷന് ചെയര്‍മാനുമായ ആര് ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില അതീവഗുരുതരം. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മുന്‍ മന്ത്രി കൂടിയായ ബാലകൃഷ്ണപിള്ളയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില ഇന്നു രാവിലെയോടെ വഷളാകുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഐസിയുവില്‍ ചികിത്സ തുടരുന്നത്.
കോവിഡ് ബാധിതനായിരുന്ന ബാലകൃഷ്ണപിള്ളയെ കഴിഞ്ഞ മാസം വാക്സിന് എടുത്തതിനെ തുടര്‍ന്ന് ശ്വാസതടസം നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇതില്‍നിന്നു മുക്തനായ അദ്ദേഹത്തിന്റെ 87-ാം പിറന്നാള്‍ ഈ മാസം നാലിന് കൊട്ടാരക്കരയിലെ വീട്ടില്‍ ആഘോഷങ്ങളോടെയാണ് നടന്നത്. അതിനിടെയാണ് ഇന്നലെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.