കൊടകര കുഴല്‍പ്പണ കവര്‍ച്ച: പണം കൊടുത്തുവിട്ട ധര്മരാജന് ആര്‍എസ്എസ് ബന്ധമെന്ന് പോലീസ്
തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർ.എസ്.എസ്. ബന്ധമുണ്ടെന്ന് തൃശ്ശൂർ എസ്.പി. ജി.പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസുകാരനാണെന്നും ഇയാൾക്ക് പണം നൽകിയവരെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും എസ്.പി. പറഞ്ഞു.
പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്തത വരണം. കൂടുതൽപേരെ വിളിച്ചുവരുത്തി ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും എസ്.പി. വിശദീകരിച്ചു.
കോഴിക്കോട്ടെ അബ്കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധർമരാജനും ഡ്രൈവർ ഷംജീറുമാണ് സംഭവത്തിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.കൊടകര കുഴല്‍പ്പണ കവര്‍ച്ച: പണം കൊടുത്തുവിട്ട ധര്മരാജന് ആര്‍എസ്എസ് ബന്ധമെന്ന് പോലീസ്
തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർ.എസ്.എസ്. ബന്ധമുണ്ടെന്ന് തൃശ്ശൂർ എസ്.പി. ജി.പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസുകാരനാണെന്നും ഇയാൾക്ക് പണം നൽകിയവരെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും എസ്.പി. പറഞ്ഞു.
പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്തത വരണം. കൂടുതൽപേരെ വിളിച്ചുവരുത്തി ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും എസ്.പി. വിശദീകരിച്ചു.
കോഴിക്കോട്ടെ അബ്കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധർമരാജനും ഡ്രൈവർ ഷംജീറുമാണ് സംഭവത്തിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.