മയില്‍ മുട്ടയിട്ടു; പള്ളി പുനര്‍നിര്‍മാണം മാറ്റിവെച്ചു
തൃശൂര്‍: പള്ളി പരിസരത്ത് മയില്‍ മുട്ടയിട്ടതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ചു. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ജുമാ മസ്ജിദിന് പരിസരത്താണ് മയില്‍ മുട്ടയിട്ടത് പള്ളി ഭാരവാഹികളുടെ ശ്രദ്ധയില്‍ പെട്ടത്. പള്ളിയുടെ പുനര്‍നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കുന്നതിന് ഇടയിലാണ് മയിലിന്റെ മുട്ടകള്‍ കണ്ടത്.
ഇതോടെ മുട്ട വിരിയുന്നതു വരെ ഒരുതരത്തിലുള്ള നിര്‍മാണവും നടത്തരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍.