ബംഗളൂരു നഗരത്തിലെ 3000 കോവിഡ് രോഗികളെ കാണ്മാനില്ല, ഫോണുകൾ സ്വിച്ച് ഓഫിൽ,അതിതീവ്ര വ്യാപനത്തിന് ഇവരാണ് കാരണക്കാർ, തുറന്നടിച്ച് മന്ത്രി
ബംഗളൂരു; ബംഗളൂരു നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ കാണ്മാനില്ല. റവന്യൂമന്ത്രി ആര് അശോകയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആര്‍ടിപിസിആര്‍ ഫലത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയാണ് ഈ മൂവായിരത്തിലേറെ പേര് ചെയ്തത്. ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ ഇത്തരക്കാര്‍ രോഗം മൂര്‍ച്ഛിക്കും വരെ ഒളിവില്‍ കഴിയും. ഗുരുതരാവസ്ഥയില്‍ എത്തുമ്ബോള്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ക്കായി മുറവിളി കൂട്ടുകയാണ് എന്നും അശോക പറഞ്ഞു.