കോവിഡ് വാക്സിൻ സൗജന്യമായി നൽകണം : തീയ്യ മഹാസഭ
കാഞ്ഞങ്ങാട്: കോവിഡ് മഹാമാരിയിൽ വിറങ്ങലിടിച്ചു നിൽക്കുന്ന സാധാരണക്കാർ പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന കോവിഡ് വാക്സിനേഷൻ തീർത്തും സൗജന്യമായി നൽകണമെന്ന് തീയമഹാസഭ സംസ്ഥാനക്കമ്മറ്റി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
വാക്സിനേഷൻ ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാനത്തെ എല്ലാ ആശുപത്രികൾ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ സ്കൂളുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ വാക്സിനേഷന് വേണ്ടുന്ന സൗകര്യങ്ങൾ സജ്ജമാക്കികൊണ്ടു വോട്ടിംഗ് ലിസ്റ്റ് പ്രകാരം സമയക്രമം അനുസരിച്ചുള്ള വാക്സിനേഷൻ സ്ലിപ്പുകൾ നേരിട്ട് വീടുകളിൽ എത്തിച്ചു സമയബന്ധിതമായി കൃത്യമായ മുന്നൊരുക്കങ്ങളോടെ സൗജന്യ വാക്സിനേഷൻ മാതൃകാപരമായി എല്ലാവരിലേക്കും വാക്സിനേഷൻ എത്തിച്ചുകൊണ്ടു കോവിഡ് എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ സംസ്ഥാന സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് അരുൺ ഇളയേടത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എല്ലാ സമുദായ അംഗങ്ങളും കോവിഡ് മഹാമാരി തടയാൻ ഉതകുന്ന വാക്സിനേഷൻ സ്വീകരിച്ചുകൊണ്ട് കോവിഡ് എന്ന വലിയ വിപത്തിനെ തടയുന്നതിനായി സർക്കാരുകൾ നൽകുന്ന നിർദേശങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്നും തീയ്യ മഹാസഭ സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. ഓൺലൈൻ ആയി ചേർന്ന സംസ്ഥാന കമ്മറ്റിയിൽ അരുൺ ഇളയേടത്തു, രവി കുളങ്ങര, പ്രവീൺ രാജ്, രാജീവൻ പള്ളിക്കണ്ടി, ശിവദാസൻ പുതിയാടത്തിൽ, പ്രേംരാജ്, ജീവൻ രാജ് , സന്തോഷ് ടി, പീറ്റക്കണ്ടി രവീന്ദ്രൻ, ടി. ഗോപി തുടങ്ങിയവർ സംസാരിച്ചു.