24 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി മടിക്കൈ സ്വദേശി അറസ്റ്റില്‍
കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകര വില്ലേജില്‍ ആലയിയില്‍ മദ്യവില്പനയ്ക്കായ് മൂന്ന് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി അടക്കം ചെയ്ത് സൂക്ഷിച്ച് വെച്ച 24 ലിറ്റര്‍ വിദേശമദ്യം എക്സൈസ് പിടികൂടി. അമ്പലത്തുകര ആലയിക്കുന്ന് കാട്ടൂര്‍ വീട്ടില്‍ രഞ്ജിത്തിൽ നിന്നാണ് ഹോസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി.വി.പ്രസന്നകുമാറും സംഘവും ചേര്‍ന്ന് മദ്യം കണ്ടെടുത്ത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ വി.ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീകാന്ത്. എ, അഖിലേഷ്.എം.എം, ലിതിന്.വി.പി, ഡ്രൈവര്‍ ബിജു എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.