ഒറ്റദിനത്തിൽ മരണം മൂവായിരം കടന്നു,മരണസംഖ്യ രണ്ടുലക്ഷം കടക്കുന്ന നാലാമത് രാജ്യമായി ഇന്ത്യ
ന്യൂഡല്‍ഹി:രാജ്യത്ത് ആദ്യമായി ഒറ്റദിവസം മൂവായിരം കടന്ന് കോവിഡ്മരണം. ആകെ മരണസംഖ്യ രണ്ടുലക്ഷം കടക്കുന്ന നാലാമത് രാജ്യമായി ഇന്ത്യ( 2,01,587). നിലവില്‍ പ്രതിദിന മരണം ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍. കോവിഡ്മരണം യുഎസില്‍ 5.87 ലക്ഷവും ബ്രസീലില്‍ 3.95 ലക്ഷവും മെക്സിക്കോയില്‍ 2.15 ലക്ഷവും കടന്നു.24 മണിക്കൂറില്‍ രോ?ഗികള്‍ 3,60,960 . ഏറ്റവും ഉയര്‍ന്ന പ്രതിദിനരോ?ഗസംഖ്യ. ആകെ രോ?ഗികള്‍ 1.80 കോടി. മഹാരാഷ്ട്ര- 66,358, യുപി- 32,921, കര്‍ണാടക- 31,830, ഡല്‍ഹി- 24,149, ബംഗാള്‍- 16,408, രാജസ്ഥാന്- 16,089, തമിഴ്നാട്- 15,830 രോ?ഗികള്‍. രാജ്യത്ത് ചികിത്സയിലുള്ളവര്‍ 29.79 ലക്ഷം. 2.61 ലക്ഷംപേര്‍ 24 മണിക്കൂറില്‍ രോഗമുക്തരായി.
കോവിഡ് മരണങ്ങളിലും മുന്നില്‍ മഹാരാഷ്ട്ര- 895. ഡല്‍ഹി- 381, യുപി- 264, ഛത്തീസ്ഗഢ്- 246, കര്‍ണാടക- 180, ഗുജറാത്ത്- 170, ജാര്‍ഖണ്ഡ്- 131, രാജസ്ഥാന്- 121, പഞ്ചാബ്- 100, മധ്യപ്രദേശ്- 98 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍. രാജ്യത്ത് മരണനിരക്ക് 1.12 ശതമാനം.