കുടിനീർ പ്രമേയമാക്കിയ ‘ഒരിറ്റ്’ ഹ്രസ്വ ചിത്രത്തിന്റെ റിലീസ് ഇന്ന്
പാലക്കാട്: വേനൽക്കാലത്ത് പക്ഷികൾക്കും ഇതര ജീവജാലങ്ങൾക്കും കുടിനീർ നല്കണം എന്ന ആശയം പ്രമേയമാക്കി പ്രശ്സ്ത സിനിമ- ഡോക്യുമെൻ്ററി സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ ഫാറൂഖ് അബ്ദുറഹിമാൻ സംവിധാനം ചെയ്ത ഒരിറ്റ് എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസ് ഇന്ന്. പ്രശസ്ത വ്യവസായ സംരംഭമായ ഇറാം ഗ്രൂപ്പ് ചെയർമാനും, പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. സിദ്ദീഖ് അഹമ്മദ് ആണ് ഈ ആശയം രൂപപ്പെടുത്തിയത്.
മനുഷ്യർ മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിവിഭവങ്ങൾ മനുഷ്യർ ഉപയോഗിക്കുന്നതുപോലെതന്നെ ഇവിടുത്തെ ജീവജാലങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. ആയതിനാൽ വേനൽക്കാലത്ത്
മറ്റ് ജീവജാലങ്ങൾക്കും ദാഹജലം നൽകാൻ ആളുകളെ പ്രേരിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ഇങ്ങനെ ഒരു ഹ്രസ്വചിത്രം പുറത്തിക്കുന്നത്.
ഈ ആശയം തൻ്റെ മാതാവിൽ നിന്നുമുൾകൊണ്ടാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്ന് ഡോ.സിദ്ദീഖ് അഹമ്മദ് പറഞ്ഞു. പ്രകൃതി നിലനിൽക്കണമെങ്കിൽ പക്ഷികളും സസ്യങ്ങളും ജീവജാലങ്ങളും വേണം, അതിനുവേണ്ടി ജനങ്ങളിലേക്ക് ഒരു സന്ദേശം എത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കേരളത്തിൽ ഒട്ടനവധി പരിസ്ഥിതി സൗഹൃദ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നതും ജലസംരക്ഷണം, ഭൗമ സംരക്ഷണം എന്നിവ മുൻനിർത്തി പല പദ്ധതികളും ആവിഷ്കരിച്ച നടപ്പാക്കുന്നതിന് ഡോ. സിദ്ദീഖ് അഹമ്മദ് മുൻകൈയെടുത്തിട്ടുണ്ട്. ഇത്തരം ചില പദ്ധതികൾക്ക് ഐക്യരാഷ്ട്ര സഭയുടെ സഹകരണം നേടാനും കഴിഞ്ഞിട്ടുണ്ട് കോവിഡിന്റെ പശ്ചാത്തലത്തിൽ ജീവവായുവിനുപോലും ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ നാം കൂടുതലായി പ്രകൃതിയിലേക്ക് മടങ്ങുന്നതിനും നമ്മുടെ സഹജീവികളോടുള്ള പരിഗണന നൽകുന്നതിനും മാനവജനതക്കുള്ള സന്ദേശമാണ് ഈ ഹ്ര്വസ്വ ചിത്രം നൽകുന്നത്. പാലക്കാട് – പട്ടാമ്പിയിലെ മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിലും പരിസരത്തുമാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ഈ ചിത്രം ഇന്ന് വൈകുന്നേരം 4 മണിക്ക്* ലോക പ്രശ്സ്ത മജീഷ്യനും, മോട്ടിവേഷണൽ സ്പീക്കറും, കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള യൂണിസെഫ് അംബാസിഡറുമായ ഗോപിനാഥ് മുതുകാട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസിംഗ് നിർവ്വഹിക്കും. ബഹു. ഹാഫിള് അഹമ്മദ് കബീർ ബാഖവി സന്ദേശം നല്കും. പരിപാടി വീക്ഷിക്കുന്നതിന് താഴെയുള്ള Link ഉപയോഗിക്കുക
https://www.facebook.com/eramgroup/