നിത്യവൃത്തിക്ക് പോലും ദുരിതം അനുഭവിക്കുന്ന അമ്മയ്ക്കും മക്കള്‍ക്കും കാരുണ്യത്തിന്റെ സഹായഹസ്തവുമായി പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം. സി.പ്രമോദും സംഘവും
കാലിക്കടവ്: നിത്യവൃത്തിക്ക് പോലും ദുരിതം അനുഭ വിക്കുന്ന അമ്മയ്ക്കും മക്കള്‍ക്കും കാരുണ്യത്തിന്റെ സഹായഹസ്തവുമായി പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം. സി.പ്രമോദും സംഘവും എത്തി.
കുണിയന്‍ തോട്ടിച്ചാലിലെ ഗീതക്കും പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍ക്കുമാണ് പയ്യന്നൂര്‍ പോലീസിന്റെ കാരുണ്യഹസ്തം എത്തിയത്. പോലീസ് സ്റ്റേഷനിലെത്തിയ പരാതികളുടെ കെട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഗീതയെന്ന വീട്ടമ്മയുടെ ഇല്ലായ്മയും കഷ്ടപ്പാടും നിറഞ്ഞ പരാതി ശ്രദ്ധയില്‍പ്പെട്ടത്. കൊവിഡ് പ്രതിരോധത്തിന്റെ തിരക്കുകള്‍ക്കിടയിലും പരാതിയുടെ ഗൌരവം മനസ്സിലാക്കി ഇന്‍സ്പെക്ടര്‍ കാര്യങ്ങള്‍ നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഗീതയുടേയും കുഞ്ഞു ങ്ങളുടേയും ദുരിതജീവിതം കണ്ടത്. ഇതോടെ കഴിഞ്ഞദി വസം രാത്രി സിഐയും എസ്ഐ ടി.ദിലീപ്കുമാറും സിവില്‍പോലീസ് ഓഫീസര്‍ ബിജു കരിപ്പാലും അരിയും പലവ്യഞ്ജനങ്ങളും മറ്റുസാധനങ്ങളുമായി ഗീതയുടെ വീട്ടിലെത്തിയത്. കാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ തല്രനായ ഇന്‍സ്പെക്ടര്‍ പ്രമോദ് കഴിഞ്ഞയാഴ്ചയാണ് കൊവിഡ് പോസ്റ്റീവായതിനെ തുടര്‍ന്ന് ബന്ധുക്കള്‍പോലും തിരിഞ്ഞുനോക്കാനില്ലാത്ത പാണത്തൂര്‍ സ്വദേശിനിയായ
യുവതിയെ അംബുലന്‍സില്‍ നാട്ടിലേക്ക് എത്തിച്ചത്.