പാല് സൊസൈറ്റിയിലെ ജീവനക്കാരിക്കെതിരെ ലൈംഗീക അതിക്രമം സിപിഎം പ്രാദേശിക നേതാവിന് മുന്‍കൂര്‍ ജാമ്യം
ചെറുപുഴ: സഹകരണ സംഘത്തിലെ ജീവനക്കാരിയായ ഭര്ത്യമതിക്കെതിരെ ലൈംഗീകഅതിക്രമത്തിന് ശ്രമിച്ച കേസില്‍ പ്രതിയായ സിപിഎം പ്രാദേശിക നേതാവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
സിപിഎം ബ്രാഞ്ച് സ്രെകട്ടറിയും ജോസ്ഗിരി ക്ഷീരോല്പ്പാദക സഹകരണ സംഘം പ്രസിഡണ്ടുമായ ചുഴിയങ്കല് വീട്ടില്‍ സി.ആര്.കലാധരനാണ്(54) ജില്ലാ സെഷന്‍സ് കോട തി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നവംബര്‍ 26 നും അതിന് മുമ്പുള്ള ദിവസങ്ങളിലും യുവതിയെ വീട്ടില്‍ വെച്ചും മറ്റ് പലയിടങ്ങളില്‍ വെച്ചും ലൈംഗീകാതിക്രമത്തി ന് ശ്രമിച്ചുവെന്ന പരാതിയില്‍ കലാധരനെതിരെ ചെറുപുഴ പോലീസ് കേസെടുത്തിരുന്നു. കേസെടുത്തിട്ടും കലാധരനെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി ഏറെ വിവാദമായിരു ന്നു. ഇതിനിടയിലാണ് കലാധരന്‍ ജില്ലാ കോടതിയില്‍ നി ന്നും മുന്‍കൂര്‍ ജാമ്യം സമ്പാദിച്ചത്.