പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിച്ച് പോലീസ് പിടികൂടിയ കേസില്‍ വാഹന ഉടമയായ അമ്മയ്ക്ക് ഒരു ദിവസം തടവും 25000 രൂപ പിഴയും.
കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിച്ച് പോലീസ് പിടികുടിയ കേസില്‍ വാഹന ഉടമ യായ അമ്മയ്ക്ക് ഒരു ദിവസം തടവും 25000 രൂപ പിഴയും.
കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് അമ്മ സ്പോര്‍ട്സ് ബൈക്ക് വാങ്ങി നല്‍കിയത്. കഴിഞ്ഞ ലോക്ക് ഡൌണ്‍ സമയത്ത് 2020 മാര്‍ച്ച് 17 നാണ് കേസിനാസ്പദമായ സംഭവം. കു ണ്ടംകുഴി മാവിനക്കല്ലില്‍ വെച്ച് ബൈക്ക് ഓടിച്ചു വന്ന വിദ്യാര്‍ത്ഥിയെ അന്നത്തെ ബേഡകം സിഐ ആയിരുന്ന ടി ഉത്തംദാസ്, പോലീസുകാരനായ പ്രദീപ്കു മാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
പരിശോധനയില്‍ വാഹനം ഓടിച്ചയാള്‍ക്ക് പ്രായപൂര് ത്തിയായിട്ടില്ലെന്നും അമ്മയാണ് കുട്ടിക്ക് വിലകുടിയ സ്പോര്‍ട്സ് ബൈക്ക് വാങ്ങി നല്‍കിയതെന്നും പിതാവ് വിദേശത്താണെന്നും മനസ്സിലായി. തുടര്‍ന്ന് വാഹന ഉടമയായ അമ്മയ്ക്ക് എതിരെയും ജുവനൈല്‍ വകുപ്പ് പ്രകാരം മകനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു .
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്രതത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക്, കുറ്റമാണെന്ന അറിവോടു കൂടി വാഹനം ഓടിക്കാന്‍ നല്‍കിയതിന് വാഹന ഉടമയായ അമ്മയ്ക്ക് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ ഒരു ദിവസത്തെ തടവ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോ ടതി വിധിക്കുകയായിരുന്നു.