സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 32,474 മരണം 41 രോഗമുക്തി 15,505 കാസര്‍കോട് 872
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 35013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 5211 ആയി. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസർഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 116 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 275 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂർ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂർ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസർഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 29, തൃശൂർ 15, പാലക്കാട്, കാസർഗോഡ് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1154, കൊല്ലം 1741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4285, ഇടുക്കി 210, എറണാകുളം 1012, തൃശൂർ 1152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1487, വയനാട് 278, കണ്ണൂർ 741, കാസർഗോഡ് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,66,646 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,23,185 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,51,133 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,28,407 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 22,726 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4436 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 597 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസർകോട് ജില്ലയിൽ 872 പേർക്ക് കൂടി കോവിഡ്, 841 പേർക്ക് രോഗമുക്തി
കാസർകോട് ജില്ലയിൽ 872 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ബുധനാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ആണ്. 3632 പേരെ പരിശോധിച്ചതിലാണ് 872 പേർ പോസിറ്റീവായത്.
ചികിത്സയിലുണ്ടായിരുന്ന 841 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 8924 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12127 പേർ
വീടുകളിൽ 11232 പേരും സ്ഥാപനങ്ങളിൽ 895 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12127 പേരാണ്. പുതിയതായി 1142 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3546 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1577 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 925 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 906 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 841 പേരെ ഡിസ്ചാർജ് ചെയ്തു. 45948 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 36667 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.