വെള്ളരിക്കുണ്ട് തെക്കേ ബസാറിലെ എം.കെ ഹരിപ്രസാദ് നിര്യാതനായി
വിടവാങ്ങിയത് രാഷ്ട്രീയ സാമൂഹ്യ കാർഷിക രംഗത്തെ നിറസാന്നിധ്യം
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് തെക്കേ ബസാറിലെ എം.കെ ഹരിപ്രസാദ് (48) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അച്ഛൻ: കെ.ആർ കേശവൻ മാസ്റ്റർ ( മുൻ പ്രധാനധ്യാപകൻ, പ്ലാച്ചിക്ക എ.യു.പി.സ്ക്കൂൾ), മാതാവ്: പരേതയായ സുകുമാരിയമ്മ ടീച്ചർ. ഭാര്യ: പ്രിയ. ഏകമകൻ: അഭിരാം (എലിസബത്ത് സ്കൂൾ വിദ്യാർഥി)
സഹോദരിമാർ: ഇന്ദുലേഖ, ശുഭലക്ഷ്മി.
വിടവാങ്ങിയത് വെള്ളരിക്കുണ്ടിലെ രാഷ്ട്രീയ സാമൂഹ്യ കാർഷിക രംഗത്തെ നിറസാന്നിധ്യമാണ് കോൺഗ്രസ് കിനാനൂർ കരിന്തളം പത്താം വാർഡ് പ്രസിഡണ്ട് കക്കയംചാമുണ്ഡേശ്വരി ക്ഷേത്രം മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കർഷക സംഘടനകളുമായി ചേർന്ന് പഞ്ചായത്തിലെ കൃഷിഭവൻ്റെ വിവിധ പ്രോഗ്രാമുകൾ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ചിരുന്നു. പൊതു കാര്യങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വ്യക്തിത്വത്തെയാണ് മലയോരത്തിന് നഷ്ടമായത്